top of page

Are we the children of God?

നാം ദൈവത്തിന്റെ മക്കളോ?

ഒരു ക്രിസ്ത്യാനി ആരാണെന്ന് അതല്ലെങ്കിൽ നാം ആരാണെന്ന് വാസ്തവത്തിൽ നാം മനസ്സിലാക്കിയിട്ടുണ്ടോ? അതല്ലെങ്കിൽ ഒരു വിശ്വാസിയുടെ വിശിഷ്ട പദവിയെക്കുറിച്ച് നാം ബോധവാന്മാരാണോ? അതു നാം വ്യക്തമായി മനസ്സിലാക്കുമ്പോഴാണ് ദൈവത്തെ ആരാധിക്കുന്നതും ദൈവത്തെ പിൻപറ്റുന്നതും എത്ര ആനന്ദകരമാണ് എന്ന് നാം അറിയുന്നത്. അതിനു സഹായകരമായ ഒരു വേദഭാഗം നമുക്കു വായിക്കം.

റോമർ 8:14-17  “ദൈവാത്മാവ് നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. നിങ്ങൾ പിന്നെയും ഭയപ്പെടേണ്ടതിനു ദാസ്യത്തിന്റെ ആത്മാവിനെ അല്ല; നാം അബ്ബാ പിതാവേ എന്നു വിളിക്കുന്ന പുത്രത്തിൻ ആത്മാവിനെ എത്ര പ്രാപിച്ചത്. ദൈവത്തിന്റെ മക്കൾ എന്ന് ആത്മാവ് ദാനം നമ്മുടെ ആത്മാവ് കൂടെ സാക്ഷ്യം പറയുന്നു നാം മക്കളെങ്കിലൊ അവകാശികളും ആകുന്നു ദൈവത്തിന്റെ അവകാശികളും ക്രിസ്തുവിന് കൂട്ടവകാശകളും തന്നെ നാം അവനോടുകൂടെ തേജസ്ക്കരിക്കപ്പെടേണ്ടതിന്ന് അവനോടുകൂടെ കഷ്ടം അനുഭവിച്ചാലത്രേ.”

നാം ആരാണ് എന്ന് മനസ്സിലാക്കുവാൻ വളരെ സഹായിക്കുന്ന ഒരു വാക്കാണ് “മക്കൾ” എന്നത്. ഈ നാലു വാക്യങ്ങളിലും ഇത് ആവർത്തിച്ചിരിക്കുന്നതു കാണാം. മൂന്നു വാക്യങ്ങളിൽ ‘മക്കൾ’ എന്നും ഒരെണ്ണത്തിൽ ‘പുത്രൻ’ എന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലിഷിൽ ഈ നിലയിലാണിത് രേഖപ്പെടുത്തിക്കാണുന്നത് “those who are led by the Spirit..are sons of God (14). And that we are God’s children.” (16). ദൈവം തന്റെ മക്കൾ ആയി നമ്മേ ദത്തെടുത്തിരിക്കുന്നു.

Sinclair Ferguson എന്ന ദൈവദാസൻ അതിനെ കുറിച്ചു പറഞ്ഞിരിക്കുന്നത്: “The notion that we are children of God, his own sons and daughters…is the mainspring of Christian living… Our sonship is the apex of creation and the goal of redemption.” ക്രിസ്തീയ ജീവിതത്തിന്റെ വളരെ പ്രധാനപ്പെട്ട കാരണം നാം ദൈവത്തിന്റെ മകനും മകളും ആകുന്നു എന്ന ചിന്തയാണ്. ദൈവത്തോട് പുത്രത്വ പരമായ ബന്ധം സൃഷ്ടിയുടെ ഉന്നതമായ പദവിയും ദൈവത്തിന്റെ വീണ്ടെടുപ്പിന്റെ ലക്ഷ്യവും ആകുന്നു.

ദൈവത്തിന്റെ ഏകമകൻ എന്നത് കർത്താവായ യേശുക്രിസ്തുവാണ്. നാമെല്ലാം ദൈവത്തിന്റെ ദത്തെടുക്കപ്പെട്ട മക്കൾ എന്ന നിലയിലാണ് ദൈവ വചനം അവതരിപ്പിക്കുന്നത്.

“ദത്തെടുക്കൽ” എന്നത് റോമൻ സാമ്രാജ്യത്തിൽ പൊതുവെ നിലനിന്നിരുന്ന നിയമപരമായ ഒരു വ്യവസ്ഥയായിരുന്നു. ഇത് യഹൂദന്മാരിലൊ മറ്റു പൂർവ്വസംസ്ക്കാരങ്ങളിലൊ നിലനിന്നിരുന്നതിനേക്കാൾ അധികമായി നിലനിന്നിരുന്നത് റോമാ സാമ്രാജ്യത്തിലായിരുന്നു. ആകയാൽ റോമൻ പൗരനായിരുന്ന പൗലോസിനെ സംബന്ധിച്ചിടത്തോളം ഇത് വളരെ പരിചിതമായ ഒരു സംഗതിയായിരുന്നു. സാധാരണ ദത്തെടുക്കൽ സംഭവിക്കുന്നത് ധനവാനായഒരു വ്യക്തിക്ക് മക്കൾ ഇല്ലാതെ വരുമ്പോൾ തന്റെ എസ്റ്റേറ്റിനു അവകാശികൾ എന്ന നിലയിലാണ് ഈ പരിപാടി നടക്കുന്നത്. തനിക്ക് ആരെ വേണമെങ്കിലും അതായത്, അതൊരു കുഞ്ഞാകാം, അതല്ലെങ്കിൽ യവ്വനക്കാരനാകാം അതു മല്ലെങ്കിൽ ഒരു മുതിർന്ന വ്യക്തിയാകാം. തനിക്കു ഇഷ്ടമൂള്ള ആരെയെങ്കിലും തന്റെ സ്വത്തുക്കളുടെ അവകാശിയായി തെരഞ്ഞെടുക്കാം. ആ ദത്തെടുക്കൽ പ്രക്രിയ കഴിഞ്ഞാൽ അന്നുമുതൽ ആ തെരഞ്ഞെടുത്ത വ്യക്തിയുടെ അവസ്ഥക്ക് വലിയ മാറ്റം സംഭവിക്കുന്നു. പ്രധാനമായും നാലു കാര്യങ്ങളാണ് ദത്തെടുക്കലിലൂടെ സംഭവിക്കുന്നത്.

ഒന്നാമതായി, ആ വ്യക്തിയുടെ അതുവരെയുള്ള എല്ലാ കടങ്ങളും, നിയമപരമായ തന്റെ എല്ലാ കടപ്പാടുകളും, ദത്തെടുക്കുന്ന വ്യക്തി കൊടുത്തു തീർക്കുന്നു.

രണ്ടാമതായി, തനിക്ക് ഒരു പുതിയ പേരും തന്റെ പിതാവിന്റെ എല്ലാ സ്വത്തുക്കൾക്കുമുള്ള അവകാശം തനിക്കു ലഭിക്കുന്നു.

മൂന്നാമതായി, ഈ മകൻ ചെയ്യുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം- അതു കടം വരുത്തിവെച്ചാലും, കുറ്റകൃത്യങ്ങൾ ചെയ്താലും അതിന്റെ എല്ലാ ഉത്തരവാദിത്വവും ഈ പിതാവിനു വന്നുച്ചേരുന്നു.

നാലാമതായി, ഈ പുതിയ മകന്, പുതിയ കടപ്പാട് അതായത്, തന്റെ പിതാവിനെ ബഹുമാനിക്കാനും ആ പിതാവിനെ സന്തോഷിപ്പിക്കാനും ഉള്ള ഒരു കടപ്പാട് വന്നു ചേരുന്നു. ഈ പറഞ്ഞ എല്ലാ കാര്യങ്ങളും നാം വായിച്ച ഈ വേദഭാഗത്തിനു പിന്നിലുണ്ട്.

റോമൻ സംസ്ക്കാരത്തിൽ പുത്രത്വം ആണുങ്ങ ൾക്കാണ് നൽകുന്നത്. മാത്രവുമല്ല ഇംഗ്ലീഷിൽ sons of God എന്നാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് ഈ വാഗ്ദത്തം സ്ത്രീകൾക്കു ബാധകമല്ല എന്നു ചിന്തിക്കുന്നവരുണ്ട് എന്നാൽ മലയാളത്തിൽ അത് മക്കൾ എന്നായതുകൊണ്ട് അങ്ങനെയൊരു സംശയം വരികയില്ല എന്നു ഞാൻ കരുതുന്നു. എന്നാൽ പൗലോസ് ഇത് എല്ലാ വിശ്വാസികൾക്കും ഒരുപോലെ ബാധകമെന്ന നിലയിലാണ് പൗലോസ് ഇവിടെ പറഞ്ഞിരിക്കുന്നത്. ദൈവം മക്കളെ ബഹുമാനിക്കുന്നതിൽ സ്ത്രീയെന്നൊ പുരുഷനെന്നൊ ഒരു വ്യത്യസം വെച്ചിട്ടില്ല. പെന്തക്കോസ്ത് നാളിൽ ദൈവത്തിന്റെ പരിശുദ്ധാത്മാവ് വന്നപ്പോൾ പുരുഷന്മാരുടെമേൽ മാത്രമല്ല, സ്തീകളുടെമേലും വന്നു. അത് അപ്പൊ 2:17ൽ നമുക്കു വായിക്കുവാൻ സാധിക്കും: “അന്ത്യകാലത്തു ഞാൻ സകല ജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; നിങ്ങളുടെ പുത്രന്മാരും പുത്രിമാരും പ്രവചിക്കും…”

അധികാരതലത്തിൽ ചില വ്യത്യാസങ്ങൾ വെച്ഛിട്ടുണ്ടെന്നല്ലാതെ അനുഗ്രഹങ്ങളുടെ കാര്യത്തിൽ പുരുഷനെന്നൊ സ്ത്രീയെന്നൊ ഉള്ള ഒരു വ്യത്യാസവും ദൈവം വെച്ഛിട്ടില്ല. ആകയാൽ, എല്ലാ വിശാസികളും അല്ല്ലെങ്കിൽ എല്ല സത്യക്രിസ്ത്യാനികളും ദൈവത്തിന്റെ സകല സമ്പത്തിനും അവകാശികൾ ആണ്. സഭയെ കർത്താവിന്റെ മണവാട്ടിയായിട്ടാണ് വെളിപ്പാട് 21:2 ൽ പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് സഭ എടുക്കപ്പെടുമ്പോൾ സ്ത്രീകൾ മാത്രമെ എടുക്കപ്പെടു എന്ന് ആരും പറയാറില്ലല്ലൊ. ആകായാൽ, വിശ്വാസികൾ എല്ലാവരും ദൈവത്തിന്റെ മക്കളും സഭ കർത്താവിന്റെ മണവാട്ടിയുമാണ്. ഇവിടുത്തെ sons, bride എന്നിവ metaphors –രൂപക പ്രയോഗങ്ങളാണ്. ഒരു കാര്യം വിശദീകരിക്കുവാൻ ഉപയോഗിക്കുന്ന ഒരു ഇമേജാണിത്. ആകയാൽ വിശ്വാസികൾ എല്ലാവരും തന്നെ ദൈവത്തിന്റെ മക്കൾ ആണ്.

ദൈവമക്കളുടെ അവകാശത്തെ കുറിച്ചും പധവിയെക്കുറിച്ചുമൊക്കെ അറിയുന്നതിനു മുൻപ് ആരാണ് ഈ ദൈവമക്കൾ എന്ന് നാം മനസ്സിലാക്കേണ്ടത് ആവശ്യമാണ്. 8:14-ാം വാക്യം അതു വ്യക്തമായി പറയുന്നുണ്ട്. “ദൈവാത്മാവ് നടത്തുന്നവർ ഏവരും” ദൈവത്തിന്റെ ആത്മാവ് ഉള്ളവരാണ് ദൈവത്തിന്റെ മക്കൾ. ഇവിടെ “ഏവരും” എന്ന വാക്ക് ശ്രദ്ധേയമാണ് those who are lead by ഗ്രീക്കിൽ hosoi- means all those or “everyone who” പൗലോസ് അതുകൊണ്ടർത്ഥമാക്കുന്നത് എന്തെന്നാൽ, ദൈവത്തിന്റെ ആത്മാവ് ഉള്ള ഏവരും ദൈവത്തിന്റെ മക്കളുടെ കാറ്റഗറിയിൽ വരുന്നവരാണ്. പരിശുദ്ധാത്മാവിനാൽ ദൈവം തന്റെ മക്കളായി ദത്തെടുക്കുന്നവരെല്ലാം, ദൈവാത്മാവിനാൽ നടത്തപ്പെടുന്നവരാണ്. അങ്ങനെ ദത്തെടുക്കപ്പെടുന്നവർ എല്ലാം ദൈവാത്മാവിനാൽ നടത്തപ്പെടുന്നതിൽ പരാജയപ്പെടുകയുമില്ല.

8:5-നാം വാക്യത്തിൽ പൗലോസ് പറയുന്നു: മനുഷ്യരെല്ലാം തന്നെ എതെങ്കിലും വിഷയത്തിൽ വ്യാപൃതരായി നടക്കുന്നവരാണ്. “ജഡസ്വഭാവമുള്ളവർ  ജഡത്തിനുള്ളതും ആത്മസ്വഭാവമുള്ളവർ ആത്മാവിനുള്ളതും ചിന്തിക്കുന്നു.” അതായത്, ജഡസ്വഭാവമുള്ളവർ/ലോകപരമായ വീക്ഷണമുള്ളവർ ജഡത്തെ എങ്ങനെ പ്രസാദിപ്പിക്കണമെന്ന് വിചാരിച്ചു ജീവിക്കുന്നു. അതായത്, തങ്ങളുടെ പഞ്ചേന്ദ്രിയങ്ങൾ തീരുമാനിക്കുന്ന കാര്യങ്ങൾക്കനുസരിച്ചു അവർ ജീവിക്കുന്നു. ആത്മസഭാവമുള്ളവർ ദൈവകേന്ദ്രീകൃതവും ക്രിസ്തു-കേന്ദ്രീകൃതവുമായ ജീവിതത്തിനു തന്റെ ജീവിതത്തിൽ ഊന്നൽ നൽകുന്നു. ഇതിൽ ഏതു സ്വഭാവമാണൊ നമ്മുടെ ഹൃദയത്തെ ഭരിച്ചുകൊണ്ടിരിക്കുന്നത് അതായിരിക്കും നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നത്. ജഡിക ചിന്തയാലാണ് നിങ്ങൾ പൊയ്ക്കൊണ്ടിരിക്കുന്നത് എങ്കിൽ അത് മരണത്തിൽ കലാശിക്കും. എന്നാൽ ആത്മീയകാര്യങ്ങളിൽ ആണ് നിങ്ങളുടെ ശ്രദ്ധ എങ്കിൽ അത് ജീവനിലും സമാധാനത്തിലും കലാശിക്കും. ആകയാൽ, നാം ഓർക്കേണ്ട ഒരു സംഗതി എന്തെന്നാൽ, നിങ്ങളെ ഭരിക്കുന്നത് എപ്പോഴും ജഡിക ചിന്തയാണ് എങ്കിൽ നിങ്ങൾ രക്ഷിക്കപ്പെട്ട വ്യക്തിയല്ല എന്ന കാര്യമാണ്.  8: 8- 9 പറയുന്നതു നോക്കുക “ജഡസ്വഭാവമുള്ളവർക്കു ദൈവത്തെ പ്രസാദിപ്പിക്കുവാൻ കഴിയില്ല. നിങ്ങളോ, ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നു എന്നുവരികിൽ  ജഡസ്വഭാവമുള്ളവരല്ല, ആത്മസ്വഭാവമുള്ളവരത്രേ. ക്രിസ്തുവിന്റെ ആത്മാവില്ലാത്തവൻ അവനുള്ളവനല്ല.”  അതായത് ക്രിസ്തുവിന്റെ ആത്മാവില്ലാത്തവർ നാശത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നവരാണ്. അവരെ കാത്തിരിക്കുന്നത് ദൈവത്തിന്റെ ശിക്ഷാവിധി മാത്രമാണ്. യേശുക്രിസ്തുവിൽ ആയവർക്കു മാത്രമെ ശിക്ഷാവിധി ഇല്ലാതിരിക്കയുള്ളൂ. ഇതു ഭാവിയിൽ സംഭവിക്കുന്ന ഒരു കാര്യമായി മാത്രമല്ല ഇരിക്കുന്നത്, വർത്തമാന കാലജീവിതത്തിലും അത് അറിയുവാൻ കഴിയുമെന്നാണ് ഇവിടെഅർത്ഥമാക്കുന്നത്. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തോടുള്ള ബന്ധത്തിലും, ദൈവത്തെ അറിഞ്ഞും ദൈവത്തെ ആസ്വദിച്ചുകൊണ്ടും, ദൈവം സൃഷ്ടിച്ച ഭൂമിയിൽ ജീവിക്കുവാൻ വേണ്ടിയാണ്. ആ ഒരു താത്പ്പര്യമില്ലാതെ, ദൈവത്തിനു വിരുദ്ധമായി നിലകൊള്ളുന്ന ലോകപരമായ കാര്യങ്ങളിലാണ് ഒരുവന്റെ ശ്രദ്ധ എങ്കിൽ അവനെ സ്വർഗ്ഗത്തിലേക്ക് കൊണ്ടൂ പോയിട്ടെന്തു കാര്യം. അതുകൊണ്ട് ഈ ഭൂമിയിൽ നാം ജീവിക്കുമ്പോൾ എപ്പോഴും നമ്മുടെ ഇഷ്ടപ്രകാരം ജീവിക്കുവാനുള്ള താത്പ്പര്യവും ദൈവത്തിന്റെ ഇഷ്ടപ്രകാരം ജീവിക്കുവാനുള്ള താത്പ്പര്യവും തമ്മിൽ ഒരു സംഘർഷം ഉണ്ടായിരിക്കും. ഇവ തമ്മിൽ വൈരുദ്ധ്യങ്ങളാകയാൽ അവ തമ്മിലുള്ള ഒരു പോരാട്ടം നമ്മിൽ നടന്നു കൊണ്ടിരിക്കുന്നു.

ഇനി നാം ദൈവത്തിന്റെ മക്കളാണോ, ദൈവത്തിന്റെ ആത്മാവുള്ളവരാണോ എന്ന് നമുക്കെങ്ങനെ മനസ്സിലാക്കാൻ കഴിയുമെന്ന് നോക്കാം. പെന്തക്കോസ്തുകാർ നമ്മെ നോക്കി നാം ആത്മാവില്ലാത്തവർ എന്ന് പറയാറൂണ്ട്. അത് നാം അന്യഭാഷ പറയുന്നില്ല എന്ന കാരണത്താലാണ്. എന്നാൽ ഞാൻ പല പെന്തക്കോസ്തുകാരോടും നിങ്ങൾ സ്വർഗ്ഗത്തിൽ പോകുമൊ എന്നു ചോദിച്ചിട്ടുണ്ട്. പലരും തന്നെ അതിനു പോകും എന്നു ഉറപ്പായി പറയാറില്ല. ഇനി അങ്ങനെ പറയുന്നവരോടു എന്തുകൊണ്ടാണ് നിങ്ങൾക്കതു ഉറപ്പായി പറയാൻ കഴിയുന്നത് എന്നു ചോദിച്ചാൽ അവർക്ക് അതിനു മറുപടി ഇല്ല. അതുകൊണ്ട് വാസ്തവത്തിൽ അന്യഭാഷ പറയുന്നവർക്കല്ല, ശരിയായ നിലയിൽ രക്ഷിക്കപ്പെട്ടവർക്കാണ് ആത്മാവുള്ളത്. ഇനി നാം ശരിയായ നിലയിൽ രക്ഷിക്കപ്പെട്ടവരാണോ എന്ന് നമുക്ക് അരിയേണ്ടെ? അങ്ങനെ അറഞ്ഞെങ്കിലല്ലെ നമ്മുടെ പദവിയേക്കുറിച്ച് മനസ്സിലാക്കുന്നതുകൊണ്ട് പ്രയോജനമുള്ളു.

 

നാം പല കാര്യങ്ങളെ കുറിച്ചും അത്യധികം worried ആകാറുണ്ടോ? ഞാൻ തീരെ worry ഇല്ലാത്തവർ ഇല്ലെന്നല്ല. ഒട്ടും worry ഇല്ലാത്തവർ ഒട്ടൂം ശ്രദ്ധയില്ലാത്തവരൊ indifferent ആയവരൊ ആണ്. എന്നാൽ അത്യധികമായി ആകുലപ്പെടുന്നവർ, തങ്ങളുടെ ആകുലത തങ്ങളെ വളരെ ബലഹീനനാക്കുന്നു എങ്കിൽ താൻ ഒരു കാര്യം മറന്നു പോകുന്നതു കൊണ്ടാണ് അങ്ങനെ ആകുലപ്പെടുന്നത്. താൻ ദൈവമകനാണ്, തന്റെ കാര്യങ്ങൾ അറിയുന്ന ഒരു സ്നേഹവാനായ പിതാവ് സ്വർഗ്ഗത്തിലുണ്ട് എന്ന് ചിന്തിക്കാത്തവരാണ് ആ നിലയിൽ ബലഹീനനായി തീരുന്നത്.

രണ്ടാമത്തെ ടെസ്റ്റ് എന്നു പറയുന്നത് നാം ജഡത്തിൽ നടക്കുന്നവരാണോ എന്നത്. 8:7 ൽ നാം വായിക്കുന്നത് : “ജഡത്തിന്റെ ചിന്ത ദൈവത്തോടു ശത്രുത്വം ആകുന്നു; അതു ദൈവത്തിന്റെ ന്യായപ്രമാണത്തിനു കീഴ്പ്പെടുന്നില്ല, കീഴ്പ്പെടുവാൻ കഴിയുന്നതുമല്ല.” നമ്മുടെ മനസ്സ് ഒരിക്കലും ഒരു ന്യൂട്രൽ ആയ നിലപാട് സ്വീകരിക്കാറില്ല. ഒന്നുകിൽ ജഡത്തെ അനുസരിക്കും അതല്ലെങ്കിൽ ആത്മാവിനെ അനുസരിക്കും. ജഡത്തെ അനുസരിച്ചാണ് നാം നടക്കുന്നത് എങ്കിൽ നമുക്കു ദൈവത്തെ പ്രസാദിപ്പിക്കാൻ കഴിയുകയില്ല. രക്ഷിക്കപ്പെടുമ്പോൾ ഈ രണ്ടു സ്വഭാവവും നമ്മിൽ ഉണ്ടായിരിക്കും. എന്നാൽ ആത്മാവിനെ അനുസരിച്ചു നടക്കാൻ ആരംഭിക്കുമ്പോൾ നാം പാപത്തിനു മേൽ വിജയം നേടുവാൻ ആരംഭിക്കും. 13-ാം വാക്യം അതാണ് നമ്മൊടു പറയുന്നത് : “നിങ്ങൾ ദൈവത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ  ശരീരത്തിന്റെ പ്രവൃത്തികളെ  മരിപ്പിക്കുന്നു എങ്കിലൊ നിങ്ങൾ ജീവിക്കും.” ഇതിനെ mortification-putting to death എന്നാണ് വേദശാസ്ത്രകൾ വിളിക്കുന്നത്. “ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുക.” അപ്പോൾ വാസ്തവത്തിൽ ആത്മാവിനെ അനുസരിച്ചു നടക്കുന്നവർ ജഡത്തിന്റെ പ്രവർത്തികളെ തന്റെ ജീവിതത്തിൽ മരിപ്പിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. അതായത്, രക്ഷിക്കപ്പെട്ടൂ എന്നു നിങ്ങളെക്കുറിച്ചു വിചാരിച്ചതിനുശേഷവും ജഡത്തിന്റെ ചിന്തകളായ “ദുർന്നടപ്പ്, അശുദ്ധി, ദുഷ്ക്കാമം, വിഗ്രഹാരാധന, ആഭിചാരം,  പക, പിണക്കം, ജാരശങ്ക, ക്രോധം ശാഠ്യം ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്ത്” (ഗലാ. 5:20-21) ഇവയൊക്കെയാണ് നിങ്ങളുടെ ജീവിതത്തെ ഭരിക്കുന്നത് എങ്കിൽ നിങ്ങൾ ആത്മാവിനെ അനുസരിച്ചല്ല നടക്കുന്നത്. നിങ്ങളുടെ രക്ഷയെ സംശയിക്കേണ്ടിയിരിക്കുന്നു. അങ്ങനെയുള്ളവർ ആദ്യമായി ചെയ്യേണ്ടത് യേശുക്രിസ്തുവിന്റെ സുവിശേഷം വ്യക്തമായി മനസ്സിലാക്കി വിശ്വസിക്കുക എന്നുള്ളതാണ്.

ദൈവാത്മാവിനാൽ നടത്തപ്പെടുന്നവർക്ക് ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയുമെന്ന് ചിന്തിക്കുന്നവരുണ്ട്. അതായത്, ശരിയായ ഒരു ഇണയെ തെരഞ്ഞെടുക്കുക, ശരിയായ ഒരു ജോലി തെരഞ്ഞെടുക്കുക, എവിടെയാണ് താമസിക്കേണ്ടത് എന്ന് തീരുമാനിക്കുക ഇതിനൊക്കെ പരിശുദ്ധാത്മാവ് സഹായിക്കും എന്ന് ഈ വാക്യത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കുന്നവരുണ്ട്. എന്നാൽ 13 ഉം 14 ഉം വാക്യങ്ങൾ  തമ്മിലുള്ള വളരെ അഭേദ്യമായ ബന്ധം മനസ്സിലാക്കാത്തവരാണ് അങ്ങനെയൊക്കെ പറയുന്നത്.

RO 8:13 for if you are living according to the flesh, you must die; but if by the Spirit you are putting to death the deeds of the body, you will live. RO 8:14 For all who are being led by the Spirit of God, these are sons of God.

14-നാം വാക്യം ആരംഭിക്കുന്നത് For/because എന്ന വാക്കോടെയാണ്. 13) “നിങ്ങൾ ജഡത്തെ അനുസരിച്ചു ജീവിക്കുന്നു എങ്കിൽ മരിക്കും നിശ്ചയം; ആത്മാവിനാൽ  ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുന്നു എങ്കിലൊ നിങ്ങൾ ജീവിക്കും.”

അതായത്, 13-ാം വാക്യം പറയുന്നത് ആത്മാവിനാൽ നടത്തപ്പെടുന്നവർക്ക് വാസ്തവത്തിൽ പാപത്തിനുമേൽ വിജയം നേടുവാൻ സാധിക്കുമെന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്. കാരണം നമ്മിലേക്കു വന്നിരിക്കുന്ന ശക്തി പാപത്തെ അതിജീവിക്കുവാൻ മതിയായ ശക്തിയാണ്. ആയതിനാൽ, ദൈവാത്മാവിനാൽ നടത്തപ്പെടുക എന്നു പറഞ്ഞാൽ ജഡത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കുക എന്നാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ആത്മാവ് വെറുക്കുന്ന കാര്യങ്ങളെ വേറുക്കുകയും ആത്മാവ് സ്നേഹിക്കുന്ന കാര്യങ്ങളെ സ്നേഹിക്കുകയും ചെയ്യുക. പാപത്തെ വെറുത്ത് ക്രിസ്തുവിനെ സ്നേഹിക്കുക. അപ്പോഴാണ് നാം ആത്മാവിനാൽ നടത്തപ്പെടുന്നവർ ആകുന്നത്.

14-ാം വാക്യം തുടരുന്നതിപ്രകാരമാണ്. RO 8:14 "For all who are being led by the Spirit of God, these are sons of God” “ദൈവാത്മാവ് നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. ആത്മാവ് നിങ്ങളുടെ ഉള്ളിൽ പ്രവേശിച്ചിട്ടില്ല എങ്കിൽ നിങ്ങൾ ദൈവത്തിന്റെ മക്കളല്ല, അല്ലെങ്കിൽ നിങ്ങൾ ക്രിസ്തുവിന്റെ വകയല്ലെങ്കിൽ ദൈവത്തിന്റെ മക്കളുമല്ല. നിങ്ങൾ വിശ്വാസത്താൽ, ക്രിസ്തുവിന്റെ വകയായി തീർന്നിട്ടുണ്ടെങ്കിൽ, നിങ്ങൾ ദൈവത്തിന്റെ മക്കളാണ്, നിങ്ങൾക്ക് ആത്മാവുണ്ട്. ഒന്നുകിൽ ഇതെല്ലാം നിങ്ങളിൽ ഉണ്ട്, അതല്ലെങ്കിൽ ഒന്നും നിങ്ങളിൽ ഇല്ല എന്ന് സാരം.

15-വാക്യം ക്രിസ്ത്യാനികൾ/വിശ്വാസികൾ പുത്രത്വത്തിന്റെ ആത്മാവിനെ പ്രാപിച്ചിരിക്കുന്നു എന്ന കാര്യമാണ് പറയുന്നത്. അതിന്റെ മറുവശമെന്തെന്നാൽ, അങ്ങനെയൊരു പുത്രത്വത്തിന്റെ അവകാശം ഇല്ലാത്ത ഒരു സമയമുണ്ടായിരുന്നു എന്ന കാര്യമാണ്. അതായത്, പിതാവ്-മക്കൾ എന്ന ബന്ധം ആട്ടോമാറ്റിക്കായി വരുന്ന ഒന്നല്ല. ഒരു കാലത്ത് നാം ആത്മീയമായി അനാഥരും അടിമകളും ആയവർ ആയിരുന്നു.

രണ്ടമാതായി, പിതാവ് –മക്കൾ എന്ന ബന്ധത്തിലേക്കുള്ള നമ്മുടെ ദത്തെടുപ്പ് എന്ന് പറയുന്നത് ഒരു പിതാവിന്റെ നിയമപരമായ  പ്രവർത്തിയാണ്. അതായത്, ഇത് നാം നേടിയെടുത്തതൊ, നാം ചർച്ച ചെയ്ത് തീരുമാനിച്ചതൊ ആയ കാര്യമല്ല. അതു പിതാവിന്റെ ഭാഗത്തുനിന്നുള്ള ഒരു പ്രവൃത്തിയും അതിന്റെ ചിലവ് വഹിച്ചതും പിതാവ് തന്നെയാണ്, അതിന്റെ ചിലവ് എന്നത് നിസാരമായ കാര്യമല്ല താനും. ഇതു മക്കൾ സ്വീകരിക്കുന്നു എന്നതല്ലാതെ അവരുടെ ഭാഗത്തുനിന്ന് ഒന്നും അവകാശപ്പെടാനില്ല.

യോഹ 1:12 “അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു.” പുത്രത്വം പിതാവ് നൽകുന്നതാണ്. യേശുക്രിസ്തുവിനു മാത്രമെ സ്വാഭാവിക പുത്രത്വമുള്ളൂ. ബാക്കിയുള്ളവരെ ദൈവം തന്റെ മക്കളായി ദത്തെടുക്കുകയാണ്. നാമിന്നു യേശുവിന്റെ സഹോദരന്മാരും സഹോദരിമാരും ആണ്.

പുത്രത്തിന്റെ ചില സവിശേഷതകളെ കുറിച്ചു പറഞ്ഞിട്ട് ഞാനിത് അവസാനിപ്പിക്കാം എന്നു വിചാരിക്കുകയാണ്.

15-17 വരെ വാക്യങ്ങളിൽ ദൈവം മക്കളായി ദത്തെടുത്തവർക്കുള്ള ഏഴു സവിശേഷതകളെ കുറിച്ചു പറഞ്ഞിരിക്കുന്നു. അവയെല്ലാം തന്നെ വളരെ അതിശയകരമായ സവിശേഷതകളാണ്. അതു ധ്യാനിക്കുന്നതും ആസ്വദിക്കുന്നതും വളരെ ആനന്ദകരമായ കാര്യവും കൂടിയാണ്.

1, സുരക്ഷിതത്വം: നാം ഭയപ്പെടേണ്ടതിനു ദാസ്യത്തിന്റെ ആത്മാവിനെയല്ല, പുത്രത്വത്തിന്റെ ആത്മാവിനെയത്രേ നൽകിയിരിക്കുന്നത്. ഒരു തൊഴിലാളിയൊ/ജോലിക്കാരനൊ അതല്ലെങ്കിലൊ ഒരു വേലക്കാരനൊ തന്റെ യജമാനനെ അനുസരിക്കുന്നത് ശിക്ഷയെ ഭയന്നൊ, തന്റെ ജോലി നഷ്ടപ്പെടുമെന്നൊ ഉള്ള ഭയത്തിലാണ്. എന്നാൽ ഒരു പിതൃ-പുത്ര ബന്ധം ആ ബന്ധം നഷ്ടപ്പെടുമൊ എന്ന നിലയിൽ ഭയപ്പാടിൽ നിന്നുളവാകുന്നതല്ല.

2. അധികാരം : ഒരു വിശ്വാസിയുടെ പദവി എന്നത് പുത്രന്റെ പദവിയാണ്, ഒരു അടിമയുടേതല്ല. ഒരു അടിമക്ക് താൻ നില്ക്കുന്ന ഭവനത്തിൽ ഒരു അധികാരവുമില്ല. അവരോട് ആവശ്യപ്പെടുന്നതെന്തും ചെയ്യുക എന്നതല്ലാതെ തിരിച്ചൊന്നും പറവാൻ അവർക്ക് അധികാരമില്ല. എന്നാൽ ഒരു ഭവനത്തിൽ, കുഞ്ഞുങ്ങൾക്ക്, മാതാപിതാക്കളുടെ അധികാരത്തിൽ കീഴിൽ, അവർക്ക് പല അധികാരവും സ്വാതന്ത്ര്യവും ഉണ്ട്. ദൈവത്തിന്റെ മക്കൾക്ക് പിശാചിന്റേയും തിന്മയുടേയും മേൽ അധികാരമുണ്ട്. തങ്ങൾക്ക് ഈ ലോകത്തിൽ, ഇതെല്ലാം തന്റെ പിതാവിന്റെ വകയാണ് എന്ന നിലയിൽ ചരിക്കുവാൻ സാധിക്കും. മക്കൾക്ക് ആ കുടുംബത്തിന്റെ സൽപേരിനും അവകാശമുണ്ട്. അങ്ങനെ അതിശയകരമായ ഒരു പദവിയാണ് ദത്തെടുക്കൽ ഒരുവനു വന്നു ചേരുന്നത്.

 

3. അടുപ്പം: "നാം അബ്ബാ പിതാവേ  എന്നു വിളിക്കുന്ന പുത്രത്തിന്റെ ആത്മാവിനെയത്രേ പ്രാപിച്ചത്.” അബ്ബാ എന്നത് അരാമ്യ വാക്കാണ്. അതിനെ ഡാഡി എന്ന് ട്രാൻസിലേറ്റ് ചെയ്യാൻ സാധിക്കും. പലപ്പോഴും മക്കൾ തങ്ങളുടെ അപ്പമ്മാരെ പിതാവെ എന്നല്ല വിളിക്കുന്നത്, പ്രത്യുത, ഡാഡി. എന്നോ അപ്പാ എന്നൊ ഒക്കെയാണ്. അത് കൂടുതൽ സ്നേഹവും അടുപ്പവും കാണിക്കുന്ന വിളിയാണ്. ഈ പ്രപഞ്ചത്തിന്റെ സൃഷ്ടാവായ ദൈവത്തെ, സകലത്തേയും തന്റെ വാക്കിനാൽ നിയന്ത്രിക്കുന്ന, ശക്തനായ ദൈവത്തെ ഡാഡി എന്ന നിലയിൽ സമീപിക്കുക എന്നത് എത്രയൊ ഭാഗ്യകരമായ പദവിയാണ്.

4. ആത്മവിശ്വാസം: “നാം ദൈവത്തിന്റെ മക്കൾ എന്നു ആത്മാവുതാനും നമ്മുടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു.” (16). നാം ദൈവത്തെ അബ്ബാ എന്നു വിളിച്ച് നിലവിളിക്കുമ്പോൾ, ദൈവത്തിന്റെ ആത്മാവ് വന്ന് നമ്മുടെ അരികെ നിന്നുകൊണ്ട് നമ്മുടെ ആത്മാവിനോട് നീ ദൈവത്തിന്റെ ഭവനത്തിലെ അംഗമാണ് എന്ന ഉറപ്പ് നമുക്കു നൽകുന്നു. ഇത് ആന്തരികമായ ഒരു സാക്ഷ്യമാണ്, അതെ, ദൈവം നിന്നെ സ്നേഹിക്കുന്നു, എന്ന ബോധ്യം അതു നമുക്കു നൽകുന്നു.

പൗലോസ് ഇതു പറയുന്നത് നിങ്ങൾ എങ്ങനെയാണ് ദൈവത്തിന്റെ മക്കൾ എന്ന് അറിയുക എന്ന ചോദ്യത്തിനു ഉത്തരമായിട്ടാണ്. ഇതൊരു വലിയ അവകാശവാദമാണ്. ഇത് ശരിയാണോ എന്ന് എങ്ങനെയാണ് നാം അറിയുക? സാക്ഷ്യം പറയുന്നു എന്ന വാക്ക് ഇവിടെ ശ്രദ്ധേയമാണ്. മാർട്ടീരിയ എന്ന ഗ്രീക് വാക്കാണ് അതിനുപയോഗിച്ചിരിക്കുന്നത്. ആധികാരികമായ സാക്ഷ്യത്തിലൂടെ ബുദ്ധിമുട്ടേറിയ ഒരു പ്രശ്നത്തിനു പരിഹാരം വരുത്തുന്നതിനോടൂള്ള ബന്ധത്തിലാണിത് ഉപയോഗിക്കുന്നത്. പൗലോസ് ഇവിടെ വരച്ചു കാണിക്കുന്ന ചിത്രം ഇതാണ്. കോടതിയിൽ ഒരു കുറ്റത്തെ പ്രതി ഒരു പ്രതിക്കെതിരെ വാദം നടന്നുകൊണ്ടിരിക്കുന്നു. കുറെ കാര്യങ്ങൾ പ്രതിക്കു പ്രതികൂലമായിരിക്കുമ്പോൾ കുറെ കാര്യങ്ങൾ അനുകൂലമായും ഇരിക്കുന്നു. അതായത്, കുറെ തെളിവുകൾ അവരെ കുറ്റക്കാരിയാക്കുമ്പോൾ മറ്റു ചില തെളിവുകൾ അവരെ നിഷ്ക്കളങ്കയാണെന്ന നിലയിൽ തനിക്ക് അനുകൂലമായി നിൽക്കുന്നു. അങ്ങനെ ഇരിക്കുമ്പോഴാണ് പ്രതിഭാഗം വക്കീൽ ഒരു ശക്തമായ സാക്ഷിയെ കോടതിക്കു മുമ്പാകെ കൊണ്ടൂ വരുന്നത്. ആ സാക്ഷി ഇപ്രകാരം പറയുന്നു : ഈ സ,ഭവത്തിനു ഞാൻ ദൃക്സാസക്ഷിയാണ്, ഈ സംഭവം നടക്കുമ്പോൾ പ്രസ്തുത പ്രതി ആ സ്ഥലത്ത് ഉണ്ടായിരുന്നേയില്ല. അതു കൊണ്ട് അവൾ ഈ വിഷയത്തിൽ നിർദ്ദോഷിയാണ് എന്ന്. ഈ സാക്ഷി മൊഴി കേട്ടപാടെ, ഈ പ്രതിയെ കുറ്റവുമുക്തനെന്ന് ജഡ്ജി വിധിക്കുന്നു. വളരെ നിർണ്ണായകമായ ഈ സാക്ഷിയുടെ മൊഴിക്കാണ് സാക്ഷ്യമെന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.  അദ്ദേഹത്തിന്റെ സാക്ഷ്യ മൊഴിപ്രകാരം കേസിന്റെ വിധി യാതൊരു സംശയത്തിനും ഇടനൽകാത്ത വിധി നടപ്പാക്കുന്നതിനു ജഡ്ജിയെ സഹായിക്കുന്നു.

പൗലോസ് ഇവിടെ പറയുന്നത് The Spirit testifies our spirit.” “ആത്മാവുതാനും നമ്മൂടെ ആത്മാവോടുകൂടെ സാക്ഷ്യം പറയുന്നു.” അത് അർത്ഥമാക്കുന്നതെന്തെന്നാൽ നാം വിശ്വാസിയാണെണ് നമുക്കു തന്നെ തോന്നുന്നുണ്ട്. ക്രിസ്തുവിനെ വിശ്വസിക്കുന്നു എന്നു ഞാൻ അറിയുന്നു. ക്രിസ്തുവിന്റെ വാഗ്ദത്തങ്ങളിൽ വിശ്വസിക്കുന്നു. അതു കൂടാതെ ചില ഫലങ്ങളും നമ്മിൽ കാണുന്നു. അതായത്, എന്റെ ജീവിതം വ്യതാസപ്പെടുകയും വളരുകയും ചെയ്യുന്നു. ഈ ചെറിയ ചെറിയ തെളിവുകൾ നമ്മുടെ ആത്മാവിനെ അഥവാ ഹൃദയത്തെ നാം അവന്റെ വകയാണ് എന്ന ധൈര്യം നൽകുന്നുണ്ട്. അപ്പോഴാണ് ദൈവത്തിന്റെ പരിശുദ്ധാത്മാവ് വന്ന്, നാം നമ്മിൽ കണ്ട കാര്യങ്ങൾക്കുപരി, നമ്മുടെ ആത്മാവോടു സാക്ഷ്യം പറയുന്നത്, നീ ദൈവത്തനിന്റെ വകയാണ്, ദൈവം നിന്നെ സ്നേഹിക്കുന്നു എന്ന്. ഇത് തീർച്ചയായും വിശ്വസിക്കാവുന്ന തെളിവാണ്. എന്നാൽ എല്ലാ സമയവും ഇതു സംഭവിച്ചു കൊണ്ടിരിക്കുന്നു എന്ന നിലയിലല്ല. എന്നാൽ അങ്ങനെയുള്ള സമയങ്ങൾ എന്നു പറയുന്നത്, നാം പിതാവിനെ അബ്ബാ എന്നു വിളിച്ചു നിലവിളിക്കുമ്പോൾ, അവൻ നമ്മുടെ അബ്ബാ അല്ലെങ്കിൽ അപ്പാ തന്നെ എന്ന് ഉറപ്പ് നമുക്ക് ലഭിക്കുന്നത്. ഇത് ആത്മാവിന്റെ ഒരു പ്രവർത്തനമാണ്. അത് നമ്മോട് പറയുന്നു നാം യഥാർത്ഥത്തിൽ ദൈവത്തിന്റെ മകനാണ്. ജീവിക്കുന്ന ദൈവത്തിന്റെ മകനാണ് മകളാണ് എന്ന്. ഈ ഒരുറപ്പ് നിങ്ങൾക്കേവർക്കും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയൊടെ ഞാൻ എന്റെ വാക്കുകളെ ചുരുക്കുന്നു.

bottom of page